
അടുത്തിടെ അന്തരിച്ച ബ്രിട്ടനിലെ കറുപ്പിന്റെ കരുത്തായ കവി ബെഞ്ചമിൻ സെഫനിയക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ളതാണ് പ്ലാനറ്റ് സെർച്ച് വിത്ത് എംഎസ് എന്ന യൂട്യൂബ് ചാനലിലെ ഈ വീഡിയോ. 13-ാം വയസിൽ പഠനം നിർത്തി സ്കൂളിൽ നിന്നും പുറത്തായി പിന്നീട് ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ സാഹിത്യ രചനയുടെ പ്രൊഫസറായി മാറി ചരിത്രം രചിച്ച കവി.
'നീ ഒരു ആജന്മ പരാജയമാണ്, നിന്നെ ആരെങ്കിലും കൊല്ലും, അല്ലെങ്കിൽ നിനക്ക് ജീവപര്യന്തം കിട്ടി നീ ജയിലിലാകും" എന്ന് പറഞ്ഞ സ്കൂൾ ടീച്ചർ പമ്പര വിഡ്ഢിയാണെന്ന് തെളിയിച്ച് ബ്രിട്ടനിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖനായി മാറിയ കവിയാണ് അദ്ദേഹം. ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഒബിഇ എന്ന ഉന്നതമായ സിവിലിയൻ അവാർഡ് നിരസിച്ച കവി.
ജയിലറകളിൽ നിന്നും മാർച്ച് ചെയ്ത് പുറത്തു വന്ന് സാംസ്കാരിക രംഗത്തെ ഉന്നതങ്ങൾ കൈയടക്കിയ കവി. 30 പുസ്തകങ്ങൾ രചിക്കുകയും, ടെലിവിഷൻ, റേഡിയോ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്ത കവി കൂടിയാണ് ബെഞ്ചമിൻ സെഫനിയ.