
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി റിലീസിന് ഒരുങ്ങുന്നു.വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ ,ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ് എന്നിവരാണ് മറ്റ് താരങ്ങൾ. രചന രഘുനാഥ് പലേരി. സപ്ത തരംഗ് ക്രിയേഷൻസ് , വിക്രമാദിത്യൻ ഫിലിംസിസ് എന്നീ ബാനറിൽ നിർമ്മാണം.
ഓർമ്മചിത്രം
ഹരികൃഷ്ണൻ,മാനസ രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓർമ്മചിത്രം ഫ്രാൻസിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ശിവജി ഗുരുവായൂർ,നാസർ ലത്തീഫ്, സിദ്ധാർത്ഥ്, പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ,മീര നായർ,കവിത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഫ്രാൻസിസ് ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവഹിക്കുന്നു.