
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതയായി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ച മോദി തന്നെയാണ് വധൂവരന്മാർക്ക് മാല എടുത്ത് നൽകിയത്. കെെ പിടിച്ച് നൽകിയതും മോദി തന്നെയായിരുന്നു. ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി തൊട്ടടുത്ത് വിവാഹം നടന്ന 10വധുവരന്മാർക്കും ആശംസകൾ അറിയിച്ചു. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലായില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ആഡംബരങ്ങളിലാതെ വിവാഹ ദിവസം ഭാഗ്യ സിംപിൾ ലുക്കിലാണ് എത്തിയത്. ഓറഞ്ച് നിരത്തിലുള്ള സാരിയണ് വധു ധരിച്ചത്. സാരിയിൽ ഗോൾഡൻ ഫിനിഷിംഗ് ടച്ച് നൽകിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ നിരയെ വർക്കുകൾ ചെയ്തിട്ടുണ്ട്. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ഭാഗ്യ ധരിച്ചിരുന്നത്. കസവുമുണ്ടും മേൽമുണ്ടുമായിരുന്നു വരൻ ശ്രേയസ് മോഹന്റെ വേഷം.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് നിരവധി താരങ്ങളാണ് എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കെെലാസ്, ജയറാം, പാർവതി തുടങ്ങിയ വമ്പൻ താരനിരതന്നെ വിവാഹത്തിന് ഉണ്ടായിരുന്നു.

രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇതിന് ശേഷം അദ്ദേഹം തൃപ്രയാർ ക്ഷേത്രത്തിലും ദർശനം നടത്തി. തൃപ്രയാർ ക്ഷേത്രത്തിൽ മീനൂട്ട് വഴിപാട് നടത്തിയ പ്രധാനമന്ത്രി, വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്തു.

ചിത്രങ്ങൾക്ക് കടപ്പാട്: സോഷ്യൽ മീഡിയ.