scaloni

ബ്യൂണസ് അയേഴ്സ്: ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീന ഫുട്ബാൾ ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണി തുടർന്നേക്കും. 45 കാരനായ സ്കലോനി സ്ഥാനം ഒഴിയുകയാണെന്ന് രണ്ടുമാസംമുമ്പ് സൂചന നൽകിയിരുന്നു. എന്നാൽ, കോപ്പ വരെ തുടരാൻ ലയണൽ മെസിയും ടീമംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. 2018-ലാണ് സ്കലോനി അർജന്റീന പരിശീലകനായത്. 2021-ൽ കോപ്പ അമേരിക്ക, 2022-ൽ ഫുട്‌ബോൾ ലോകകപ്പ്, ഇതേവർഷം ഫൈനലിസ്സിമ എന്നീ കിരീടങ്ങൾ നേടി. ജൂൺ 20 മുതൽ ജൂലായ് 14 വരെ യു.എസിലാണ് ഇത്തവണ കോപ്പ അമേരിക്ക നടക്കുന്നത്.