ഡുനെഡിൻ : പാകിസ്ഥാനെതിരായ മൂന്ന് ട്വന്റി-20യിൽ 45 റൺസിന് വിജയിച്ച ന്യൂസിലാൻഡ് അഞ്ചുമത്സരപരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത് 224/7 എന്ന സ്കോർ ഉയർത്തിയ കിവീസിനെതിരെ 179/7 എന്ന സ്കോറിലെത്താനേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ.
16 സിക്സുകളും അഞ്ചു ഫോറുകളുമടക്കം 62 പന്തുകളിൽ നിന്ന് 137 റൺസടിച്ചുകൂട്ടിയ ഓപ്പണർ ഫിൻ അല്ലെന്റെ ഇന്നിംഗ്സാണ് കിവീസിന്റെ വിജയത്തിന് അടിത്തറയിട്ടത്. 116 റൺസും ബൗണ്ടറികളിൽ നിന്നാണ് അല്ലെൻ സ്വന്തമാക്കിയത്. ഒരു ട്വന്റി-20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന അഫ്ഗാൻ താരം ഹസ്രത്തുള്ള സസായ്‌യുടെ റെക്കാഡിന് ഒപ്പമെത്താനും അല്ലെന് കഴിഞ്ഞു. ഹാരിസ് റൗഫിനെതിരെ ആറു സിക്സുകളാണ് അല്ലെൻ നേടിയത്.