mira

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ ആറാം സീഡ് ടുണീഷ്യൻ താരം ഒൻസ് ജബേയുറിനെ അട്ടിമറിച്ച് 16 കാരിയായ മിറ ആൻഡ്രീവ. മൂന്ന് ഗ്രാൻസ്ളാം ടൂർണമെന്റുകളുടെ ഫൈനലുകളിൽ കളിച്ചിട്ടുള്ള ഒൻസിനെ വെറും 54 മിനിട്ടുകൊണ്ട് 6-0,6-2 എന്ന സ്കോറിനാണ് മിറ കീഴടക്കിയത്. ആദ്യമായാണ് മിറ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ വിംബിൾഡണിൽ ക്വാളിഫയിംഗ് റൗണ്ടിലൂടെയെത്തി നാലാം റൗണ്ട് വരെ കളിച്ച താരമാണ്.