ss

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് , ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തു.വിവാഹ കാഴ്ചയുമായുള്ളതാണ് പോസ്റ്റർ.വരനായി ബേസിലും വധുവായി അനശ്വര രാജനും.

നിഖില വിമൽ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, പി. പി കുഞ്ഞികൃഷ്ണൻ , മനോജ്‌ കെ യു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി. വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്
നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.രചന ദീപു പ്രദീപ്.സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി. പി.ആർ. ഒ എ. എസ് ദിനേശ്.