
ഇന്ത്യയിലെ പല ഗ്രാമങ്ങളിലും നഗരങ്ങളിലും കുരങ്ങന്റെ ശല്യം സാധാരണമാണ്. കുരങ്ങുകൾ ആളുകളുടെ കെെയിലുള്ള സാധനങ്ങൾ തട്ടിയെടുക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു കുരങ്ങൻ ഒരു ഐഫോൺ തട്ടിയെടുത്തുകൊണ്ടുപോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. ജനുവരി ആറിന് വൃന്ദാവനിലെ ശ്രീ രംഗ്നാഥ് മന്ദിറിലാണ് സംഭവം നടന്നത്.
ഒരു കെട്ടിടത്തിന്റെ മുകളിൽ ഐഫോണും പിടിച്ച് ഒരു കുരങ്ങിരിക്കുന്നത് കാണാം. ആ കുരങ്ങിന്റെ അടുത്ത് വേറെയും കുരങ്ങുകൾ ഇരിക്കുന്നുണ്ട്. കെട്ടിടത്തിന് താഴെയായി നിരവധി ആളുകൾ കൂടി നിന്ന് അവയോട് ആംഗ്യം കാണിക്കുന്നതും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നതും കേൾക്കാം. എന്നാൽ അതൊന്നും കുരങ്ങന്മാർ ശ്രദ്ധിക്കുന്നില്ല.
അവസാനം കൂട്ടത്തിൽ നിന്ന് ഒരാൾ ഒരു പഴം മുകളിലേക്ക് എറിയിരുന്നു. മൂന്നാം തവണ പഴം എറിയുമ്പോൾ കുരങ്ങൻ അത് പിടിച്ചിട്ട് ഐ ഫോൺ തഴേയ്ക്ക് ഇടുന്നു. തുടർന്ന് ഫോൺ ഒരാൾ പിടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാവരിലും ചിരി പടർത്തി. 8.6 മില്യൺ പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്.