ss

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിനു ആശംസകളുമായി മലയാള ചലച്ചിത്രലോകം. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു ഭാഗ്യ സുരേഷും ശ്രേയസ് മോഹനും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തത്. ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ റിസപ്‌ഷനിൽ മമ്മൂട്ടി, മോഹൻലാൽ,ജയറാം, ദിലീപ്, ബിജുമേനോൻ, കെ.എസ്. ചിത്ര, സരയു മോഹൻ, ഷാജി കൈലാസ്, സുരേഷ്‌കുമാർ, ജോഷി, ഫാസിൽ, ഗോകുലം ഗോപാലൻ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. ഭാഗ്യയുടെയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. സിനിമാതാരങ്ങൾക്കായി നാളെ കൊച്ചിയിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടക്കും. സിംപിൾ ലുക്കിലാണ് ഭാഗ്യ സുരേഷ് നവവധുവായി ഒരുങ്ങി എത്തിയത്. ഓറഞ്ച് നിറം സാരിയായിരുന്നു വേഷം. അണിഞ്ഞത് ഒരു ചോക്കറും ജിമിക്കി കമ്മലും ആണ്. സാരിയിൽ ഗോൾഡൻ ഫിനിഷിംഗ് ടച്ചുണ്ടായിരുന്നു. വിവാഹത്തിന് ഒരുക്കിയത് ഏക്ത ബ്രൈഡലായിരുന്നു. കസവുമുണ്ടും ജുബ്ബയുമാണ് ശ്രേയസ് മോഹന്റെ വേഷം.അതേസമയം വിവാഹ തലേന്ന് മമ്മൂട്ടിയും മോഹൻലാലും കുടുംബത്തിനൊപ്പം ഭാഗ്യ സുരേഷിന് അനുഗ്രഹവുമായി എത്തിയിരുന്നു.