
അനു മോഹൻ, അദിതി രവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബെൻ . യു.കെയുടെ പശ്ചാത്തലത്തിലാണ് ബിഗ് ബെൻ. വിനയ് ഫോർട്ട്, മിയ, ചന്തുനാഥ്, വിജയ് ബാബു, ജാഫർ ഇടുക്കി, ഷെബിൻ ബെൻസൻ, ബിജു സോപാനം, നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം സജാദ് കാക്കു, പ്രജയ് കമ്മത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം കൈലാഷ് മേനോൻ, ഗാനരചന ബി.കെ ഹരിനാരായണൻ, എഡിറ്റിംഗ് റിനോ ജേക്കബ്, അസ്സോസിയേറ്റ് പ്രൊഡ്യൂസർ കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, പി.ആർ.ഒ വാഴൂർ ജോസ്.