
പിഎച്ച്.ഡി എൻട്രൻസ് പരീക്ഷാഫലം
2023 ഒക്‌ടോബർ 21 ന് നടത്തിയ പിഎച്ച്.ഡി എൻട്രൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.research.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.
പരീക്ഷാഫലം
2022 ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്‌സി നഴ്‌സിംഗ് (മേഴ്‌സി ചാൻസ് - 2006, 2009 അഡ്മിഷൻ, 2006 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2014, 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷ 22 മുതൽ ആരംഭിക്കും.
ടൈംടേബിൾ
ബി.ടെക് അഞ്ചാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്സിന്റെ മൂന്ന് (2023 ഡിസംബർ) അഞ്ച് (2023 സെപ്തംബർ) സെമസ്റ്ററുകളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പിഎച്ച്.ഡി നൽകി
സരിഗമ ആർ.നായർ (പൊളിറ്റിക്കൽ സയൻസ്), രമ്യ രാജൻ ആർ, അനഘ എം.ജി (മലയാളം), നിതിൻ തോമസ്, രാമസ്വാമി എൻ, ശ്രീജ ആർ (ഇക്കണോമിക്‌സ്), ഷൈനി കെ.എസ്, ആൻ മേരി അലക്‌സാണ്ടർ, ആതിര ജി.ജെ, ആർച്ച എസ്. നായർ, നസീറ ബീവി എൻ (കൊമേഴ്‌സ്), രഞ്ജിത്ത് ആർ (കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), അനു ലക്ഷ്മി യു.ജി (ഇംഗ്ലീഷ്), ജിഷ ജോർജ്, ശ്രീലക്ഷ്മി പി.ബി, രശ്മി ഇ.വി (കെമിസ്ട്രി),
ഗായത്രി സുന്ദർ (ബയോടെക്‌നോളജി), സിന്ധു ആർ.എസ് (സർജറി), ലക്ഷ്മി എസ്, സംഗീത എസ്, വിഷ്ണു ബി, സോജ എസ്, ജിഷ ഡാനിയേൽ (ബോട്ടണി), ഷെറീന പി.എച്ച് (ലിംഗ്വിസ്റ്റിക്‌സ്), രമി എസ്.എൽ (ഫാർമസ്യൂട്ടിക്കൽ സയൻസ്), അനുജ കൃഷ്ണ കെ.എസ്, പ്രദീപ് ആർ.വി (എഡ്യുക്കേഷൻ), വിന്ധ്യ പി.എസ് (ഫിസിക്‌സ്), അനുല സൂസൻ വർഗീസ് (എൻവയോൺമെന്റൽ സയൻസ്), ലതി എൻ.ടി (ഫിസിക്കൽ
എഡ്യൂക്കേഷൻ), ആര്യ കെ.ആർ (കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്‌സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഡിസംബർ 28ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.