
ചർമ്മത്തിന്റെ ആരോഗ്യം സൗന്ദര്യസംരക്ഷണത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമായും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് നമ്മുടെ ചർമ്മത്തിനെ സാരമായി ബാധിക്കുന്നത്. ചർമ്മം പരിക്കനാവുക, കാൽപാദങ്ങളും ചുണ്ടുകളും വിണ്ടുകീറുക തുടങ്ങിയവയാണ് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
നമ്മുടെ ചർമ്മത്തിന് പലതരത്തിലുളള ലെയറുകൾ അഥവാ പാളികളുണ്ട്. ഇതിന് ഏറ്റവും പുറത്തായി കാണുന്ന ലെയറിൽ പ്രോട്ടീൻ അല്ലെങ്കിൽ കരാട്ടിന്റെ സംരക്ഷണം കാണും. ഈ ലെയറിലാണ് നമ്മുടെ ചർമ്മത്തിനാവശ്യമായ ഓയിലുകൾ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളും കോശങ്ങളും കാണപ്പെടുന്നത്. ചിലരിൽ ഈ ഗ്രന്ഥികൾ കുറവായിരിക്കും. ഇതാണ് ചർമ്മം വിണ്ടുകീറുന്നതിന് പ്രധാന കാരണം. മറ്റ് കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
1. കാലാവസ്ഥയിലുളള വെതിയാനങ്ങളാണ് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. ശൈത്യകാലങ്ങളിലാണ് നമ്മുടെ ചർമ്മം കൂടുതലായി വരണ്ടുകാണപ്പെടുന്നത്.
2. കഠിനമായ സൂര്യപ്രകാശം കൊളളുന്നതും വരണ്ട ചർമ്മത്തിന് കാരണമാകും.
3. കട്ടികൂടിയ സോപ്പും ഫേസ്‌വാഷും ഉപയോഗിക്കുന്നത്
4. ആൽക്കലൈൻ അടങ്ങിയിട്ടുളള സോപ്പുകളും ഡിറ്റർജെന്റുകളും സ്ഥിരമായി ഉപയോഗിക്കുന്നത്.
5. സോറിയായസിസ്, അണുബാധ, വൃക്കരോഗങ്ങൾ, ഹൈപ്പർ തൈറോയിഡ്,പ്രമേഹരോഗികൾ, മാനസിക സമ്മർദ്ദമുളളവർ, ആംഗ്സൈറ്റി ഡിസോഡർ ഉളളവർ, അമിത മദ്യപാനം എന്നിവയുളളവർക്ക് വരണ്ട ചർമ്മം ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.
6.വൈറ്റമിൻ കെ, സി, എ, ഇ, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാത്തത്.
7. മതിയായ അളവിൽ വെളളം കുടിക്കാത്തത്.
വരണ്ട ചർമ്മം ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
വെളളരിക്ക, പാല്, മുട്ട, ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ്, ചീര, മധുരകിഴങ്ങ്, ക്യാരറ്റ്, തൈര്, തക്കാളി, ഉരുളകിഴങ്ങ് തുടങ്ങിയവ കൃത്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.