
ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രമാക്കി ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലെ പ്രണയ ഗാനം പുറത്ത്.ഏദൻ പൂവേ .... മനം തന്ന പെണ്ണേ... എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ
സിബിയും ശോശയുമായി ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും എത്തുന്നു.
ആർ.ഡി.എക്സിന്റെ വൻവിജയത്തിനു ശേഷം ഷെയ്ൻനിഗവും മഹിമ നമ്പ്യാരും വീണ്ടും പ്രണയ ജോഡികളാകുന്ന ചിത്രം കൂടിയാണിത്.മലയോര മേഖലയുടെ പശ്ചാത്തലത്തിൽരണ്ടു കുടുംബങ്ങളിൽ അരങ്ങേറുന്ന വ്യത്യസ്ഥമായ പ്രണയത്തിലെ ഒരു പ്രണയ ടീം ആണ് ഇവർ.
ബാബുരാജ്, രഞ്ജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമ സെബാസ്റ്റ്യൻ, രമ്യ സുവി,മാലപാർവതി എന്നിവരും പ്രധാന താരങ്ങളാണ്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും ,വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ലുക്ക് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.കൈലാസ് മേനോന്റേ താണ് സംഗീതംഎഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. പി.ആർ. ഒ വാഴൂർ ജോസ്.