
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതുകൊണ്ടൊന്നും കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിലെ ജനങ്ങളുടെ മനസ് വർഗീയതയ്ക്കെതിരാണ്. കേരളത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായി സന്ദർശനം നടത്തുന്നവർ മറ്റു സംസ്ഥാനങ്ങളിൽ പള്ളികൾ കത്തിക്കുന്നു. മണിപ്പൂരിൽ 250ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് കത്തിച്ചത്. ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനുമാണ് അവർ ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ല. സമരങ്ങളെ അടിച്ചമർത്തി ചോരയിൽ മുക്കിക്കൊല്ലുന്നതിൽ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുഞ്ഞുങ്ങളുടെ ചോര മണ്ണിൽ പതിക്കുന്നതുകണ്ട് ആഹ്ലാദിക്കുന്ന മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി.