 
ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് വലിയ ബാങ്കുകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഏറ്റവും ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ആഭ്യന്തര റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമാണിത്
 
360 ദിവസത്തേക്ക് പ്രതിവർഷം 7.10% സമ്പാദിക്കുക; മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.60%
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ 360 ദിവസത്തേക്ക് പ്രതിവർഷം 7.60ശതമാനം വരെ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഹ്രസ്വകാല റീട്ടെയിൽ നിക്ഷേപ പദ്ധതിയായ ബോബ് 360 ഡെപ്പോസിറ്റ് സ്‌കീം ആരംഭിച്ചു.
ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ആകർഷകമായ നിരക്കുകളിൽ ഒന്നാണിത്. 2 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്ക് ബാധകമാണ്.
കുറഞ്ഞ കാലയളവിലേക്ക് ഉയർന്ന പലിശനിരക്കും ഉറപ്പുള്ള വരുമാനവും തേടുന്ന നിക്ഷേപകർക്ക് ബോബ് 360 ഒരു മികച്ച അവസരമാണെന്ന് ബാങ്ക് ഒഫ് ബറോഡ എക്‌സിക്യുട്ടീവ് ഡയറക്ടർ ജോയ്ദീപ് ദത്ത റോയ് പറഞ്ഞു. ഹ്രസ്വകാല റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ വിഹിതം വർദ്ധിപ്പിക്കാനും നിക്ഷേപത്തിന്റെ ചെലവ് ഫലപ്രദമായി കൈകാര്യം ചെയ്യാനും ബോബ് 360 ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ഒഫ് ബറോഡയുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ ഏതെങ്കിലും ശാഖകൾ വഴി ബോബ് 360 തുറക്കാൻ കഴിയും. ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് (ബോബ് വേൾഡ് ഇന്റർനെറ്റ്) പ്ലാറ്റ്‌ഫോം വഴിയും ഓൺലൈൻ എഫ്.ഡി തുറക്കാൻ കഴിയും. നിലവിലുള്ള ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ (ബോബ് വേൾഡ്) വഴിയും ഒരു ഓൺലൈൻ എഫ്.ഡി തുറക്കാൻ കഴിയും.