pic

കൊളംബോ : സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി അറസ്​റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ഇവരുടെ രണ്ട് ബോട്ടുകളും പിടിച്ചെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മാന്നാർ ദ്വീപിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. മാന്നാറിലെത്തിച്ച ഇവരെ തലൈമാന്നാർ ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറി.

ഈ മാസം ഇത് മൂന്നാം തവണയാണ് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ ഇന്ത്യൻ പൗരന്മാർ ശ്രീലങ്കയുടെ പിടിയിലാകുന്നത്. ഞായറാഴ്ച 10 പേരെയും ശനിയാഴ്ച 12 പേരെയും പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം, 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്യുകയും 35 ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.