v

ന്യൂഡൽഹി: ചെസിൽ വീണ്ടും നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യൻ യുവവിസ്മയം രമേഷ് ബാബു പ്രഗ്‌നാനന്ദ കരിയറിലെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഫിഡെ റേറ്റിംഗിൽ സാക്ഷാൽ വിശ്വനാഥൻ ആനന്ദിനെ മറകടന്ന് ഇന്ത്യയിലെ ചെസ് റാങ്കിംഗിൽ ഒന്നമതെത്തിയിരിക്കുകയാണ് ചെന്നൈ സ്വദേശിയായ പതിനെട്ടുകാരൻ.

നെതർലൻഡ്സ് വേദിയായ ടാറ്റാ സ്റ്റീൽ മാസ്‌റ്റേഴ്സ് ടൂർണമെന്റിൽ നാലാം റൗണ്ടിൽ നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെ വീഴ്ത്തിയാണ് പ്രഗ് ഇന്ത്യയുടെ നമ്പർ1 ചെസ് താരമായത്. കറുത്തകരുക്കളുമായി കളിച്ചായിരുന്നു പടയോട്ടം.ആനന്ദിന് ശേഷം നിലവിലെ ലോകചാമ്പ്യനെ കീഴടക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ്പ്രഗ്.

12-ാം വയസിലേ പ്രഗ് ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു. ഗ്രാൻഡ് മാസ്റ്റർ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം പ്രഗിന്റെ പേരിലാണ്. ലോകത്തെ പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും കഴിഞ്ഞയിടെ ഗ്രാൻഡ് മാസ്റ്ററായിരുന്നു.

2748.3 ഫിഡെ റേറ്റിംഗ് പോയിന്റാണ് പ്രഗ്ന‌നാന്ദയ്ക്കുള്ളത്. ആനന്ദിന് 2748 പോയിന്റും. 2780 ആണ് ഡിംഗ് ലിറെന്റെ റേറ്റിംഗ്