pic

ടെൽ അവീവ്: ഗാസയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഖത്തർ, ഫ്രാൻസ് എന്നിവരുടെ മദ്ധ്യസ്ഥതയിലുള്ള കരാർ പ്രകാരം ഹമാസിന്റെ പിടിയിലുള്ള ഇസ്രയേലി ബന്ദികൾക്ക് മരുന്ന് എത്തിച്ചുനൽകും. തെക്കൻ ഗാസയിലെ റാഫ അതിർത്തിയിലെത്തിക്കുന്ന മരുന്നുകൾ ഖത്തറിന്റെ പ്രതിനിധികളും റെഡ് ക്രോസ് അംഗങ്ങളും വഴി ലക്ഷ്യസ്ഥാനത്തെത്തിക്കും. ഇതിന് പകരമായി ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ കടത്തിവിടാൻ ഇസ്രയേൽ അനുവദിക്കും. മൂന്ന് മാസത്തേക്കാണ് കരാർ. നിലവിൽ ഗാസയിലെ ജനങ്ങൾ കടുത്ത ഭക്ഷ്യ, ജല ക്ഷാമത്തിലൂടെയാണ് നീങ്ങുന്നത്. വടക്കൻ ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കാൻ കഴിയുന്നില്ലെന്ന് യു.എൻ പറയുന്നു. പുതിയ കരാർ പ്രകാരം ഖത്തറിൽ നിന്ന് ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഈജിപ്റ്റിലേക്ക് പുറപ്പെട്ടു. നിലവിൽ 105ഓളം ബന്ദികൾ ഗാസയിലുണ്ടെന്ന് കരുതുന്നു. അതേ സമയം,​ തെക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 24,200 കടന്നു.