flight

ദുബായ് : ക്രിസ്മ‌സ് പുതുവത്സര സീസൺ കഴിഞ്ഞതോടെ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് വിമാനക്കമ്പനികൾ. ശൈ​ത്യ​കാ​ല​ ​അ​വ​ധി​യ്ക്ക​ട​ച്ച​ ​ഗ​ൾ​ഫി​ലെ​ ​സ്കൂ​ളു​ക​ൾ​ ​ജ​നു​വ​രി​ ​ര​ണ്ടാം​വാ​ര​ത്തോ​ടെ​ ​തു​റ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ഭൂ​രി​ഭാ​ഗം​ ​കു​ടും​ബ​ങ്ങ​ളും​ ​ഗ​ൾ​ഫി​ലേ​ക്ക് ​മ​ട​ങ്ങി.​ നേരത്തെ ​ക്രി​സ്‌​മ​സ് ​അ​വ​സ​ര​മാ​ക്കി​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​നാ​ലി​ര​ട്ടി​യി​ല​ധി​കം​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​

ഈ​ ​മാ​സം​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​അ​ബു​ദാ​ബി​യി​ലേ​ക്ക് 10,​​000​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​ഡി​സം​ബ​റി​ൽ​ 40,000​ ​രൂ​പ​യാ​യി​രു​ന്നു​ ​നി​ര​ക്ക്.​ ​ജി​ദ്ദ​യി​ൽ​ ​നി​ന്ന് ​നാ​ട്ടി​ലേ​ക്ക് 80,000​ ​രൂ​പ​ ​വ​രെ​ ​ഈ​ടാ​ക്കി​യെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ 22,000​ ​രൂ​പ​ ​മ​തി.​ ​മ​സ്ക​റ്റി​ൽ​ ​നി​ന്ന് ​കൊ​ച്ചി​യി​ലേ​ക്ക് 45,000​ ​രൂ​പ​യു​ടെ​ ​സ്ഥാ​ന​ത്ത് 8,500​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റു​ണ്ട്. അതേസമയം ക്രി‌സ്മസ്- പുതുവർഷ സീസണിലെ ഉയർന്ന നിരക്കുമായി താരതതമ്യം ചെയ്യുമ്പോൾ ഇപ്പോഴിത് അഞ്ചിലൊന്നായി കുറഞ്ഞു.


ഗ​ൾ​ഫ് ​സെ​ക്ട​റി​ലെ​ ​ടി​ക്ക​റ്റ് ​കൊ​ള്ള​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​സീ​സ​ൺ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​പ്ര​വാ​സി​ക​ളു​ടെ​ ​ആ​വ​ശ്യം.​ ​യു.​എ.​ഇ​യി​ലേ​ക്ക് ​ഒ​രു​മാ​സം​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് 2.60​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​നു​ള്ള​ ​ധാ​ര​ണ​യാ​ണ് ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ത്.​ ​ഈ​ ​സ​മ​യ​ത്ത് ​സീ​സ​ണി​ൽ​ ​നാ​ല് ​ല​ക്ഷ​ത്തോ​ളം​ ​യാ​ത്ര​ക്കാ​രു​ണ്ടാ​വും.

ഈ​ ​മാ​സ​ത്തെ​ ​നി​ര​ക്ക്
കൊ​ച്ചി​ ​-​ ​മ​സ്ക​റ്റ് .............................................​ 8,500​ ​-​ 10,000
തി​രു​വ​ന​ന്ത​പു​രം​ ​-​ ​അ​ബു​ദാ​ബി​ ...............​ 9,700​ ​-​ 13,500
കോ​ഴി​ക്കോ​ട് ​-​ ​ജി​ദ്ദ​ .......................................​ 22,000​ ​-​ 25,000
കോ​ഴി​ക്കോ​ട് ​-​ ​ഷാ​ർ​ജ​ ................................​ 12,000​ ​-​ 16,000
കോ​ഴി​ക്കോ​ട് ​-​ ​അ​ബു​ദാ​ബി​ .......................10,000​ ​-​ 13,000
തി​രു​വ​ന​ന്ത​പു​രം​ ​-​ ​ദോ​ഹ​ ..........................​ 15,000​ ​-​ 21,500
കൊ​ച്ചി​ ​-​ ​ദു​ബാ​യ്..........................................16,000​ ​-​ 18,000
ക​ണ്ണൂ​ർ​ ​-​ ​ഷാ​ർ​ജ​ ............................................​ 14,000​ ​-​ 17,000

​സം​ബ​റി​ൽ​ ​ഈ​ടാ​ക്കി​യ​ ​നി​ര​ക്ക്
മ​സ്ക​റ്റ് ​-​ ​കൊ​ച്ചി​ .............................................​ 35,000​ ​-​ 45,000
അ​ബു​ദാ​ബി​ ​-​ ​തി​രു​വ​ന​ന്ത​പു​രം...............​ 35,000​ ​-​ 40,000
ജി​ദ്ദ​ ​-​ ​കോ​ഴി​ക്കോ​ട്.......................................​ 51,000​ ​-​ 61,000
ഷാ​ർ​ജ​ ​-​ ​കോ​ഴി​ക്കോ​ട്................................​ 36,000​ ​-​ 40,000
അ​ബു​ദാ​ബി​ ​-​ ​കോ​ഴി​ക്കോ​ട്.......................37,000​ ​-​ 40,000
ദോ​ഹ​ ​-​ ​തി​രു​വ​ന​ന്ത​പു​രം..........................​ 50,000​ ​-​ 65,000
ദോ​ഹ​ ​-​ ​കൊ​ച്ചി.............................................35,000​ ​-​ 40,000
ഷാ​ർ​ജ​ ​-​ ​ക​ണ്ണൂ​ർ............................................​ 30,000​ ​-​ 33,000