d

ന്യൂ​ഡ​ൽ​ഹി​:​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​റ​ൺ​വേ​യി​ലി​രു​ന്ന് ​യാ​ത്ര​ക്കാ​ർ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ ​ക​മ്പ​നി​ക്ക് ​ബ്യൂ​റോ​ ​ഓ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​ ​(​ബി.​സി.​എ.​എ​സ്)​ 1.2​ ​കോ​ടി​ ​രൂ​പ​യും​ ​ഡ​യ​റ​ക്ട​റേ​റ്റ് ​ജ​ന​റ​ൽ​ ​ഓ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​(​ഡി.​ജി.​സി.​എ​)​ 30​ ​ല​ക്ഷം​ ​രൂ​പ​യും​ ​പി​ഴ​ ​ചു​മ​ത്തി.​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ന് 60​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഡി.​ജി.​സി.​എ​ 30​ ​ല​ക്ഷം​ ​രൂ​പ​യും​ ​പി​ഴ​യി​ട്ടു.

ഡ​ൽ​ഹി​യി​ൽ​ ​മൂ​ട​ൽ​മ​ഞ്ഞി​നെ​ ​തു​ട​ർ​ന്ന് ​വൈ​കി​യ​ ​വി​മാ​നം​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പി​ടി​ച്ചി​ട്ട​പ്പോ​ഴാ​ണ് ​യാ​ത്ര​ക്കാ​ർ​ ​പു​റ​ത്തി​റ​ങ്ങി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ത്.​ ​ഇ​തി​ന്റെ​ ​വീ​ഡി​യോ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യ​തോ​ടെ​ ​ഇ​ൻ​ഡി​ഗോ​യോ​ടും​ ​മും​ബ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ലി​മി​റ്റ​ഡി​നോ​ടും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​രു​ന്നു.​ ​വി​ശ​ദീ​ക​ര​ണം​ ​തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​ന​ട​പ​‌​ടി. പൈ​ല​റ്റു​മാ​രു​ടെ​ ​റോ​സ്റ്റ​റിം​ഗ് ​ഉ​ത്ത​ര​വ് ​പാ​ലി​ക്കാ​ത്ത​തി​ന് ​സ്‌​പൈ​സ് ​ജെ​റ്റി​നും​ ​എ​യ​ർ​ ​ഇ​ന്ത്യ​യ്ക്കും​ ​ഡി.​ജി.​സി.​എ​ 30​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​പി​ഴ​യി​ട്ടു.