hair

കൈകളിൽ ഭംഗിക്കായി മൈലാഞ്ചി അരച്ചും പൊടിയാക്കിയും ഇടാറുണ്ട് നമ്മൾ. ഇതോടൊപ്പം തലയിലും സൗന്ദര്യസംരക്ഷണത്തിന് മൈലാഞ്ചിപ്പൊടി ഇടാറുണ്ടെന്നത് അറിയാമല്ലോ. സൗന്ദര്യ സംരക്ഷണത്തെക്കാളേറെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിനും അകാലനരയടക്കം പ്രശ്‌നങ്ങളകറ്റാനും മൈലാഞ്ചി നല്ലതാണ്.

ഏതൊരു മനുഷ്യനും ആത്മവിശ്വാസം കൂട്ടുന്നത് മികച്ച ആരോഗ്യമുള്ള തലമുടിയാണ്. ഇത്തരത്തിൽ മുടി സ്വന്തമാക്കാനും അകാലനരയടക്കം പ്രശ്‌നങ്ങൾ മാറുന്നതിനും മൈലാഞ്ചി കൊണ്ട് ഒരു കൂട്ട് നമുക്കുണ്ടാക്കാം. ആദ്യം അൽപം മൈലാഞ്ചി അരച്ചതെടുക്കുക.മൂന്ന് സ്‌പൂൺ മൈലാഞ്ചി നീരിൽ കോഴിമുട്ടയും അൽപം കട്ടൻചായയും ചേർത്ത് യോജിപ്പിച്ച് രാത്രിയിൽ വയ്‌ക്കുക. ഇനി ഈ മിശ്രിതത്തിൽ രാവിലെ നാല്‌ സ്പൂൺ തൈരും ഒരു ടീസ്‌പൂൺ വെളിച്ചെണ്ണയും ഒരു പകുതി നാരങ്ങയെടുത്ത് പിഴിഞ്ഞെടുത്ത നീരും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് തലമുടിയിൽ പുരട്ടാം. ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് അകാലനര അകറ്റാൻ സഹായിക്കുന്നു.