pic

വാഷിംഗ്ടൺ: യു.എസിൽ അരിസോണയിൽ ഹോട്ട് എയർ ബലൂൺ തകർന്ന് നാല് മരണം. ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രാദേശിക സമയം, ഞായറാഴ്ച രാവിലെ 7.50ന് ഫീനിക്സിന് 65 മൈൽ അകലെ തെക്കുള്ള മരുഭൂമി പ്രദേശമായ ഇലോയ്‌യിലായിരുന്നു അപകടം. ആകെ അഞ്ച് പേരാണ് ബലൂണിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്നേ ബലൂണിന് പുറത്തേക്ക് ചാടിയ വ്യക്തിയാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു. ബലൂൺ ആദ്യം പുറപ്പെടുമ്പോൾ ഓപ്പറേറ്ററും നാല് യാത്രികരും എട്ട് സ്കൈ ഡൈവേഴ്സും അടക്കം 13 പേരാണ് ബലൂണിലുണ്ടായിരുന്നത്. സ്കൈ ഡൈവേഴ്സ് പുറത്തേക്ക് ചാടിയ ശേഷമാണ് അപകടമുണ്ടായത്.