
മഞ്ഞിൻ തേരേറീ രാവിൽ
മെല്ലേ മാനത്തൂന്നൂർന്നൂ
ചേലിൽ പൂവിതളിൽ തൂവിയ
തൂമയേറും തുഷാരബിന്ദു
പുൽകാനായർക്കൻ തന്നുടെ
ആദ്യത്തെക്കിരണം വെമ്പീ
ഒന്നായൊരു നിമിഷം വാണൂ
പിന്നവരില്ലാതായ് പാരിൽ
ക്ഷണികാകർഷണ സൗന്ദര്യങ്ങൾ
നിഷ്‌കളങ്കം തേടിയോരിരുവർ
വരും ശരത്‌കാല രാവിൽ ജനിയ്ക്കാൻ
വാക്കു ചൊല്ലിയലിഞ്ഞു മറഞ്ഞു
ഒന്നായ് പരസ്പരം തൂമ തൂകി
അലിഞ്ഞില്ലാതായനശ്വരമായ്
നിഷ്‌കളങ്ക സ്നേഹക്കുളിരിൽ
ശാശ്വത സത്യം, ശ്രീ ഭുവിലനശ്വരം