
കാസർകോട്: വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിൽ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഭക്ഷ്യ വിഷബാധയേറ്റ 96 പേരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആരുടെയും നില ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു.