പ്രധാന വേഷത്തിൽ നാഗാർജുനയും

ധനുഷ്, നാഗാർജുന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. രശ്മിക മന്ദാനയാണ് ചിത്രത്തിൽ ധനുഷിന്റെ നായിക.ധനുഷിന്റെ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്.
ക്യാപ്ടൻ മില്ലർ, നാ സാമി റേഞ്ച്എ ന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാർജുനയും മെഗാ ബ്ലോക് ബസ്റ്ററുകൾ സമ്മാനിച്ചതോടെ ഇരുവരും ഒരുമിക്കുന്നത് ആവേശത്തോടെയാണ് പ്രേക്ഷകർ കാണുന്നത്. ഫിദ , ലവ് സ്റ്റോറി എന്നീ ബ്ളോക് ബ സ്റ്ററുകൾക്ക് ശേഷം ശേഖർ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ,
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനനിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ശബരി.