binoy-viswam

തിരുവനന്തപുരം: അധികാരക്കൊതിയുടെ ചവിട്ടുപടിയായി രാമായണത്തെ മാറ്റാൻ ശ്രമിക്കുന്ന മോദിയുടെ കൗശലം യഥാർത്ഥ വിശ്വാസികൾക്ക് മനസ്സിലാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. പ്രധാനമന്ത്രി മോദി ദീപം തെളിക്കാൻ പറയുന്ന ശ്രീരാമൻ വാത്മീകിയുടേതാണോ അതോ ഗോഡ്സെ ആരാധിച്ച രാമനാണോയെന്നും അദ്ദേഹം ചോദിച്ചു. വാത്മീകിയുടെ സർവ്വസംഗപരിത്യാഗിയായ ശ്രീരാമനെയാണ് മഹാത്മാഗാന്ധി ആരാധിച്ചത്. അതിന്റെ പേരിലാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചത്. രാമായണ മാസങ്ങളിൽ വിശ്വാസികൾ ആരാധിക്കുന്നത് വാത്മീകിയുടെ രാമനെയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ തൃശൂരിൽ വന്ന പ്രധാനമന്ത്രി ഇനിയെങ്കിലും ഒരു തവണ മണിപ്പൂരിലേക്ക് പോകാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.