ss

പുതിയ കാരവാൻ സ്വന്തമാക്കി സുരേഷ്‌ ഗോപി. സുരേഷ്‌ ഗോപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റേറ്റ്‌സ്‌മാൻ മോഡലിലാണ് കാരവൻ നിർമ്മിച്ചിരിക്കുന്നത്. സുരേഷ്‌ ഗോപി എന്നതിന്റെ ചുരുക്ക പേരായ എസ്.ജി എന്നത് കാരവാനിൽ ഇലുമിനേറ്റഡ് ലോഗോയായി നൽകിയിട്ടുണ്ട്. പേൾ വൈറ്റ് നിറമാണ് വാഹനത്തിന്. ടേബിളിൽ നിന്നു ഉയർന്നുവരുന്ന പ്രൊജക്ടർ സ്‌ക്രീനാണ് കാരവാനുള്ളത്.മകളുടെ വിവാഹത്തോടനുബന്ധിച്ച് വാങ്ങിയ ഈ കാരവാൻ ആയിരുന്നു താരകുടുംബം വിശ്രമിക്കാനും മറ്റും ഉപയോഗിച്ചത്. ഭാരത് ബെൻസിന്റെ 1017 ബി.എസ് 6 ഷാസിയിലാണ് നിർമ്മാണം. 3907 സി.സി നാലു സിലിണ്ടർ ഫോർ ഡി 34 ഐ ഡീസൽ എൻജിൻ കരുത്തേകുന്നു.