
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും മകൾ മാൾട്ടി മേരി ജൊനാസിന്റെ രണ്ടാം പിറന്നാളിന്റെ ആഘോഷചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ചുവന്ന ഹൃദയാകൃതിയിലുള്ള കണ്ണട ധരിച്ച മാൾട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. എൽമോ തീമിലാണ് പിറന്നാൾ ആഘോഷ ക്രമീകരണങ്ങൾ. എൽമോ തീം കേക്കും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. ഞങ്ങളുടെ മാലാഖയ്ക്ക് 2 വയസ് എന്ന് മാൾട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ചു നിക്ക് കുറിച്ചു.പ്രിയങ്ക ചോപ്ര, നിക്കിന്റെ സഹോദരന്മാരായ ജോ ജോനാസ്, ഫ്രാങ്ക്ളിൻ ജോനാസ്, അന്ന കാൾസൺ എന്നിവരെയും ചിത്രങ്ങളിൽ കാണാം. പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും 2022 ജനുവരിയിൽ ആണ് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നത്.കുഞ്ഞു ജനിച്ച ശേഷം പ്രിയങ്ക സമൂഹമാദ്ധ്യമങ്ങളിൽനിന്ന് അകലം പാലിക്കുകയാണ്. മാൾട്ടിയുടെ ചിത്രങ്ങൾ അപൂർവ്വമായേ പങ്കുവയ്ക്കാറുള്ളൂ.