
ക്ഷീര കർഷകയിൽ നിന്നും ഒൺലിഫാൻസ് മോഡലായി കോടികൾ സമ്പാദിക്കുന്ന ന്യൂസിലാൻഡുകാരി ബ്രിട്ടനി വുഡ്സ് എന്ന മോഡലിന്റെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത്. ഹോട്ട് ലുക്കിൽ ബിക്കിനി അണിഞ്ഞ് കന്നുകാലി തൊഴുത്തിൽ എത്തുന്ന ബ്രിട്ടനി അതേ വസ്ത്രത്തിൽ പശുവിനെ പരിപാലിക്കുന്ന വീഡിയോകൾ അടക്കമാണ് ഇന്ന് ഓൺലിഫാൻസ് പ്ലാറ്റ്‌ഫോമിൽ പങ്കുവയ്ക്കുന്നത്. വീഡിയോയ്ക്കും ചിത്രത്തിനും കാഴ്ചക്കാർ ഏറിയതോടെ ബ്രിട്ടനിയുടെ വരുമാനം ഇന്ന് കോടികൾ കടന്നിരിക്കുകയാണ്.
പത്ത് വർഷങ്ങൾക്ക് മുമ്പ് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ബ്രിട്ടനി സ്വന്തമായി ഒരു ഫാം സ്വന്തമാക്കണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബിസിനസ് ആൻഡ് മാർക്കറ്റിംഗ് ഡിഗ്രി സ്വന്തമാക്കി. പഠിക്കാനുള്ള താൽപര്യം കുറഞ്ഞതോടെ ബ്രിട്ടനി കൃഷി എന്ന തന്റെ യഥാർത്ഥ അഭിനിവേശം പിന്തുടരാൻ തീരുമാനിച്ചു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ബ്രിട്ടനി ഓൺലി ഫാൻസിനെ കുറിച്ചും അതിൽ നിന്നും വരുമാനം കണ്ടെത്തുന്ന കണ്ടന്റ് ക്രിയേറ്റർമാരെ കുറിച്ചും അറിഞ്ഞത്.
ഇതിന് പിന്നാലെയാണ് ബ്രിട്ടനി ഓൺലിഫാൻസ് മോഡലിലേക്ക് ചുവടുമാറ്റം നടത്തുന്നത്. പ്രാരംഭ സമയത്ത് വലിയ വരുമാനം ഒന്നും ബ്രിട്ടനിയെ തേടിയെത്തിയില്ല. വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി ആരെയും അമ്പരപ്പെടുത്തുന്ന വരുമാനമാണ് ബ്രിട്ടനിയെ തേടിയെത്തുന്നത്.
'കഴിഞ്ഞ രണ്ട് വർഷമായി, ഞാൻ അതിനായി കഠിനാധ്വാനം ചെയ്തു, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഞാൻ ശ്രദ്ധിക്കുന്നില്ല, ഞാൻ എന്നെ തന്നെ കൂടുതലായും ശ്രദ്ധിക്കാൻ തുടങ്ങി. പലരും തനിക്ക് ആത്മാഭിമാനമില്ലെന്ന് മുദ്രകുത്തപ്പെടുത്തി. വലിയ വിദ്വേഷം എന്നെ തേടിയെത്തി. എന്നാൽ എന്നെ അറിയാത്തവരുടെ അഭിപ്രായങ്ങൾ ഇപ്പോൾ എന്നെ അലട്ടുന്നില്ല'- ബ്രിട്ടനി പറഞ്ഞു.
കൂടുതലായും സ്ത്രീകളാണ് ബ്രിട്ടനിയെ വിമർശിക്കുന്നത്. എന്നാൽ പുരുഷൻമാരിൽ നിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബ്രിട്ടനി പറഞ്ഞു. ഹോട്ട് വസ്ത്രത്തിൽ കന്നുകാലികളെ പരിപാലിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ബ്രിട്ടനി പങ്കുവയ്ക്കാറുള്ളത്. അത് അങ്ങനെ തന്നെ തുടരാനാണ് ബ്രിട്ടനിയുടെ തീരുമാനം. മുഴുവൻ സമയ കർഷകയാകണമെന്ന ആഗ്രഹം തനിക്കുണ്ട്. എന്നാൽ സാമ്പത്തികമായി നേടിയെടുക്കേണ്ട ലക്ഷ്യങ്ങളുണ്ട്. അത് നേടിയെടുക്കണമെങ്കിൽ ജോലി കൊണ്ട് മാത്രം സാധിക്കില്ല'- ബ്രിട്ടനി പറഞ്ഞു.