ss

ആടുജീവിതം സിനിമയുടെ പുതിയ പോസ്റ്റർ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച് പൃഥ്വിരാജ്. പ്രത്യാശയ്ക്കായി നോക്കുന്ന നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജിനെ പോസ്റ്ററിൽ കാണാം. ഏപ്രിൽ 10ന് റിലീസ് ചെയ്യുന്ന ആടുജീവിതം ബ്ളസിയുടെയും പൃഥ്വിരാജിന്റെയും സ്വപ്നപദ്ധതിയാണ്. പൃഥ്വിരാജിനെ കൂടാതെ അമലപോലും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള താരങ്ങൾ. എ.ആർ. റഹ്‌മാനാണ് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയാണ്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകൾ പൃഥ്വിരാജ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.നാലരവർഷം നീണ്ടുനിന്ന ചിത്രീകരണത്തിന് 2022 ജൂലായ് 14നാണ് സമാപനമായത്. 2018 മാർച്ചിലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.