
പണം സമ്പാദിച്ചത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. അത് കൃത്യമായ രീതിയിൽ കൃത്യമായ സ്ഥലത്ത് നിക്ഷേപിച്ചാൽ മാത്രമാണല്ലോ ലാഭം കൊയ്യാൻ സാധിക്കുകയുളളൂ. സമ്പാദിക്കുന്ന പണം നിക്ഷേപിക്കുന്നതിന് പലരും സ്വീകരിക്കുന്ന വഴി പലതായിരിക്കും. അവയിൽ ചിലത് മാത്രമായിരിക്കും നമുക്ക് കൂടുതൽ പ്രയോജനം ചെയ്യുന്നത്.
ഇന്നത്തെ കാലത്ത് പണം സേവ് ചെയ്യാനായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. അവയിൽ നിങ്ങളുടെ ജോലിക്കും ലഭിക്കുന്ന ശമ്പളത്തിനും യോജിച്ച സേവിംഗ് പദ്ധതിയേതാണെന്ന് കണ്ടെത്തുന്നത് കുറച്ച് ബുദ്ധിമുട്ടുളള കാര്യമാണ്. നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിൽ നിന്നും കൂടുതൽ ലാഭം നേടാൻ സഹായിക്കുന്ന രണ്ട് പദ്ധതികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ഏറ്റവും കൂടുതൽ ആളുകൾ പണം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണിത്. ആയിരം രൂപ മുതലുളള നിക്ഷേപ പദ്ധതികൾ ഇതിലുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിൽ പരാമാവധി ഒമ്പത് ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്നതാണ്.അതേസമയം, ജോയിന്റ് അക്കൗണ്ടിലാണെങ്കിൽ പരമാവധി 15 ലക്ഷം രൂപയുടെ നിക്ഷേപവും നടത്താം. അഞ്ച് വർഷം വരെയാണ് അക്കൗണ്ടുകളുടെ കാലാവധി.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
ജോലിയുളളവർക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാണ് പിപിഎഫ്. ഈ പദ്ധതി എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. ഒരു ഉപയോക്താവിന് പ്രതിവർഷം 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഈ പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് ഏകദേശം ഏഴ് ശതമാനത്തോളമുണ്ട്. സാധാരണയായി ഇതിന്റെ കാലയളവ് 15 വർഷമാണ്,