ബാലുശ്ശേരി: ചേളന്നൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ സബീറലിയുടെ നേതൃത്വത്തിൽ നന്മണ്ട, കോളിയോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കള്ളങ്ങാടി താഴെ നിന്നും അമ്പലപ്പടിക്ക് പോകുന്ന റോഡരികിലെ പണി തീരാത്ത വീടിനടുത്ത് വെച്ച് ആറു ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. കോളിയോട് മല പൂവത്തിന്റെ മീത്തൽ രതീഷ് (35) ആണ് പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേന്ദ്രൻ.കെ., അശിൽദ്, ഡബ്ള‌്യു. ഇ.സി.ഒ. സതി, ഡ്രൈവർ ബിപിൻ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.