ഇരിങ്ങാലക്കുട : പുല്ലൂർ ഊരിയച്ചിറയ്ക്ക് സമീപം ഓർക്കിഡ് വിപണനം നടത്തുന്ന ബാബുവിനെ ഓൺലൈൻ തട്ടിപ്പ് വഴി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ഓൺലൈൻ വഴി ഓർക്കിഡ് ഓർഡറുകൾ സ്വീകരിക്കാറുള്ള ബാബുവിന് ഇത്തരത്തിൽ മുംബൈയിൽ നിന്നെന്ന് പറഞ്ഞാണ് വാട്ട്‌സ് ആപ്പ് വഴി ഓർഡർ ലഭിച്ചത്. 1500 രൂപയ്ക്ക് ഓർഡർ നൽകിയ വ്യക്തി പിന്നീട് ഗൂഗിൾ പേ വഴി പണം അയക്കാം എന്ന് പറഞ്ഞു. പിന്നീട് ഗൂഗിൾ പേ ആപ്പിൽ ബാബുവിന് 11, 500 രൂപ വന്നതായി മെസേജ് വന്നു. ഉടൻ തന്നെ വാട്ട്‌സ് ആപ്പിൽ അയച്ച വ്യക്തി ക്ഷമാപണം നടത്തി അധിക തുക അയച്ചതായും ഓർഡർ തുക കഴിച്ച് ബാക്കി തുക തിരികെ അയക്കുവാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർച്ചയായി മെസേജുകൾ കണ്ട ബാബു സംശയം തോന്നി ബാങ്കിന്റെ മറ്റ് ആപ്പുകൾ വഴി അക്കൗണ്ട് പരിശോധിപ്പോൾ പണം വന്നതായി കാണുന്നുണ്ടായില്ല. തുടർന്ന് സൈബർ സെല്ലില്ലും ബാബു പരാതി നൽകി. വിശദമായ പരിശോധനയിലാണ് ഗൂഗിൾ പേ ആപ്പിൽ സാധരണ മെസേജായി പണം അയച്ചതായുള്ള രീതിയിൽ ടൈപ്പ് ചെയ്ത് അയച്ചതാണ് എന്ന് മനസിലാക്കുന്നത്.