s

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല റോജൻ മാത്യുവിനെതിരെയാണ് (38) ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. ഇയാൾക്കെതിരെ ഏറ്റുമാനൂർ, ഗാന്ധിനഗർ,കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ അടിപിടി, ക്വട്ടേഷൻ, കൊലപാതകശ്രമം, കഞ്ചാവ് വില്പന ഉൾപ്പെടെ കേസുകളുണ്ട്.