ram-mandir

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്ന ജനുവരി 22ന് എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെ കേന്ദ്രം അവധി പ്രഖ്യാപിച്ചു. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം കാണാനും പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളിൽ പങ്കെടുക്കാനുമാണ് അവധി. ഇതു സംബന്ധിച്ച നിർദ്ദേശം പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കി. അതേസമയം, 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഒഫ് ഇന്ത്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തെഴുതി.