f

കെന്റക്കി (യു.എസ്.എ: സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് സ്കൂൾ ജിവനക്കാരി അറസ്റ്റിൽ.. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടന്ന സംഭവത്തിൽ എലൻ ഫിലിപ്സ് എന്ന 38കാരിയാണ് അറസ്റ്റിലായത്. ഇവർ കോടതിയിൽ കുറ്റം സമ്മതിച്ചു.

ഇവർ ജോലി ചെയ്തിരുന്ന എലമെന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ക്ലാസുകളിൽ അദ്ധ്യാപകരെ സഹായിക്കുന്ന ജോലിയാണ് ഇവരുടേത്. . 14നും 16നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയാണ് ഇവർ ദുരുപയോഗം ചെയ്തത്. ഒരേസമയം ഒന്നിലേറെ ആൺകുട്ടികളുമായി പോലും ഇവർ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഫേസ്‌ബുക്ക്,​ സ്നാപ് ചാറ്റ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളും എസ്.എം.എസും ഉപയോഗിച്ചാണ് എലൻ ഇരകളുമായി ബന്ധപ്പെട്ടിരുന്നത്.

എലൻ തങ്ങളെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പരാതി നൽകിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. 2022 ജൂലായ് ആറിനും ആഗസ്റ്റ് 15നും ഇടയിൽ മൂന്ന് വ്യത്യസ്ത സമയങ്ങളിൽ എലൻ തങ്ങളെ ബലാത്സംഗം ചെയ്തെന്ന് കുട്ടികൾ പരാതിയിൽ പറഞ്ഞു. സംഭവം നടക്കുമ്പോൾ കുട്ടികൾക്ക് 16 വയസായിരുന്നു. ആരോപണം ഉയർന്ന ഉടൻ എലനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. 2023 ഏപ്രിലിലാണ് എലനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കൊടുവിൽ ലെക്സിങ്‌ടൺ കോടതിയിൽ കുറ്റസമ്മതം നടത്തിയ എലന്റെ ശിക്ഷ വരുന്ന ഏപ്രിലിൽ പ്രഖ്യാപിക്കും. കുറഞ്ഞത് പത്ത വർഷം തടവോ പരമാവധി ജീവപര്യന്തം തടവോ ആണ് ഇവർക്ക് ശിക്ഷ ലഭിക്കുക.