
മ്യൂണിക്ക് : സ്പോർട്സ് ഹെർണിയ രോഗത്തിന് ജർമ്മനിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റർ സൂര്യകുമാർ യാദവ് സുഖം പ്രാപിക്കുന്നു. കഴിഞ്ഞമാസം നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് രോഗം വഷളായത്. തുടർന്ന് നാട്ടിലെത്തിയ സൂര്യ വിദ്ഗധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോവുകയായിരുന്നു. നേരത്തേ കെ.എൽ രാഹുലും ഇതേ രോഗത്തിന് ജർമ്മനിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തോളം വിശ്രമം വേണ്ടിവരും. അടുത്ത ഐ.പി.എല്ലിൽ സൂര്യയ്ക്ക് കളത്തിലിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.