കിളിമാനൂർ: വെള്ളാണിക്കൽ ശ്രീ വനദുർഗാ ദേവീ ക്ഷേത്രത്തിലെയും പാറമുകൾ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലെയും മകയിര മഹോത്സവം 20, 21, 22 തീയതികളിൽ നടക്കും. നാളെ രാവിലെ 10.35ന് തൃക്കൊടിയേറ്റ്,ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ,രാത്രി 7.30ന് ചാറ്റ്പാട്ട് ആരംഭം,8ന് തിരുവാതിര,രാത്രി 9.30ന് ദൃശ്യാവിഷ്കാരം.21ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ,രാത്രി 7.45ന് ചാറ്റ്പാട്ട് ആരംഭം, 8ന് നൃത്തപരിപാടി - ജ്യോതിർഗമയ. 22ന് വെളുപ്പിന് 5.30ന് മഹാഗണപതിഹോമം,9.05ന് സമൂഹപൊങ്കാല,11.30 ന് സമൂഹപൊങ്കാല നിവേദ്യം,ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ,രാത്രി 7.30ന് ചാറ്റ്പാട്ട്,8ന് തിരുവാതിര,10.30ന് ഗാനമേള,പുലർച്ചെ 4ന് പാറമുകൾ ആയിരവില്ലി ക്ഷേത്രത്തിലേക്ക് ദേവീ എഴുന്നള്ളത്തും അപൂർവ്വ ഗോത്രാചാരമായ കരിക്കേറും.