water

രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ഉടനെ തന്നെ പല്ല് തേച്ച് മറ്റ് പ്രഭാത കര്‍മ്മങ്ങള്‍ ചെയ്താണ് നാമെല്ലാവരും ഒരു ദിവസം ആരംഭിക്കുന്നത്. എന്നാല്‍ രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിലും ശരീരത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.

ഇതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ എന്താണെന്നല്ലേ? പല്ല് തേയ്ക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. നമ്മുടെ വായിലെ ഉമിനീര്‍ വെള്ളത്തിനൊപ്പം കുടലിലേക്ക് എത്തുമ്പോള്‍ അവ ചീഞ്ഞ ബാക്ടീരിയകളെ നശിപ്പിക്കുന്നതാണ് ഇതിന് കാരണം.

ഉദരസംബന്ധമായ പല രോഗങ്ങളും അകലുമെന്നതാണ് ഒരു സവിശേഷത. ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വയറിനെ ബാധിക്കുന്ന പല അസ്വസ്ഥതകളും ഇല്ലാതാകും.നമ്മുടെ ഉദരം ശുദ്ധമാകുമ്പോള്‍ അത് മുഖത്ത് പ്രതിഫലിക്കും അതായത് ചര്‍മ്മം കൂടുതല്‍ വെട്ടിത്തിളങ്ങുമെന്ന് ചുരുക്കം.

പക്ഷേ പ്രധാനമായും ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. രാവിലേ എണീറ്റയുടന്‍ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണം ലഭിക്കണമെങ്കില്‍ ആദ്യം രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് പല്ല് തേയ്ക്കണം. എങ്കില്‍മാത്രമേ നല്ല ബാക്ടീരിയകള്‍ ഉണ്ടാകുകയുള്ളൂ. പല്ല് തേക്കാതെ കിടന്നുറങ്ങിയ ശേഷം രാവിലെ എണീറ്റ് പല്ല് തേയ്ക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാനും പാടില്ല, ഇത് ശരീരത്തെ ദോഷകരമായി ബാധിക്കും.