തൃശൂര്‍: ഉത്സവത്തിനിടെ ആന ഇടഞ്ഞ് ഓടിയതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്. ഉത്സവത്തിന്റെ ഭാഗമായി എത്തിയ വാദ്യകലാകാരനുള്‍പ്പെടെയാണ് പരിക്കേറ്റത്. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് ക്ഷേത്ത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച ശബരിനാഥ് എന്ന ആന ഇടഞ്ഞതാണ് ഏറെനേരം പരിഭ്രാന്ത്രിക്ക് ഇടയായത്. ഇടഞ്ഞ ശേഷം ആന കാണിച്ച പരാക്രമം കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഉത്സവത്തിന്റെ ഭാഗമായി അമ്പലപ്പറമ്പില്‍ കച്ചവടക്കാര്‍ സ്ഥാപിച്ചിരുന്ന നിരവധി താത്കാലിക സ്റ്റാളുകളും ആന തകര്‍ത്തു. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായിട്ടാണ് കണക്ക്.