f

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ - ലിജോ ജോസ് പല്ലിശേരി ചിത്രം മലൈക്കോട്ടെ വാലിബന്റെ ട്രെയിലർ എത്തി. കൊച്ചിയിൽ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബൻ ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ പുറത്തെത്തിയ ട്രെയിലറിന് 2.23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

കാലദേശങ്ങളില്ലാത്ത നാടോടിക്കഥപോലെയാണിത്. പ്രമേയം, ചിത്രീകരണം, വേഷം, സംഗീതം, ക്യാമറ മികവുകൾ തുടങ്ങിയ എല്ലാ ഘടകങ്ങളിലും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരും തങ്ങളുടെ ഭാഗം നന്നായി ചെയ്തു. ഭാഗ്യത്തിനായാണ് ഇനി കാത്തിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 25ന് തിയേറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സൊണാലി കുൽക്കർണി,​ മനോജ് മോസസ്,​ കഥ നന്ദി,​ ഡാനിഷ് സേഠ്,​ മണികണ്ഠൻ ആചാരി തുടങ്ങിയവരുൾപ്പെടെ വൻതാരനിരയാണുള്ളത്. രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി​ ഒരുവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പി.എസ്. റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ മധു നീലകണ്ഠൻ. ഷിബു ബേബിജോൺ,​ അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്,​ കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്,​ അനൂപിന്റെ മാക്സ്‌ലാബ്,​ സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ,​