
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമർപ്പിച്ചത് മൂന്ന് വൻ പദ്ധതികളാണ്. ഷിപ്പിംഗ് മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനൊപ്പം വിദേശ നാണ്യം നേടിത്തരാനും ഉതകുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. കൊച്ചിൻ ഷിപ്പ്യാർഡിൽ പുതിയ ഡ്രൈ ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം, പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർമ്മിച്ച എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് 4000 കോടി രൂപയോളം മുടക്കു മുതൽ വരുന്ന മൂന്ന് പദ്ധതികൾ