f

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് വീടുകളിലും പരിസരങ്ങളിലും ശ്രീരാമ ജ്യോതി തെളിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ ആഹ്വാനം ചെയ്തു. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ്. എന്നും ഫേസ്ബുക്ക് പോസ്റ്റിൽ താരം പറഞ്ഞു.

ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം .- ഉണ്ണി മുകുന്ദൻ കുറിച്ചു.

കഴിഞ്ഞ ദിവസം ഗായിക കെ.എസ്. ചിത്രയും സമാനമായ ആവശ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. അയോദ്ധ്യ പ്രതിഷ്ഠാദിനത്തിൽ വിളക്ക് തെളിക്കണമെന്നും പ്രാർത്ഥിക്കണമെന്നുമായിരുന്നു ചിത്രം പറ‌ഞ്ഞത്. ഇതിന് പിന്നാലെ ചിത്രയ്ക്ക് നേരെ വിമർശനവും വ്യാപക സൈബർ ആക്രമണവും ഉണ്ടായിരുന്നു. അതേസമയം ഗായികയെ പിന്തുണച്ചും പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.