
തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഗായിക കെ.എസ്.ചിത്ര നടത്തിയ പരാമർശത്തിന് വിമർശിച്ച ഗായകൻ സൂരജ് സന്തോഷിന്റെ പ്രതികരണം കഴിഞ്ഞ ദിവസങ്ങളിൽ വൻ ചർച്ചയായിരുന്നു. വിഷയത്തിൽ ച്ത്രയ്ക്കും സൂരജ് സന്തോഷിനും വ്യാപകമായി സൈബർ ആക്രമണവും നടന്നിരുന്നു. കൂടാതെ ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് സൂരജ് രാജി വയ്ക്കുകയും ചെയ്തിരുന്നു. സൈബർ ആക്രമണത്തിൽ സംഘടന പ്രതികരിച്ചില്ല എന്നാരോപിച്ചായിരുന്നു സൂരജിന്റെ രാജി. ഇപ്പോഴിതാ ഗായകനെതിരെ രൂക്ഷ വിമർശനമുയർത്തിയിരിക്കുകയാണ് നിർമ്മാതാവ് സന്ദീപ് സേനൻ. ഉർവശി തിയേറ്റേഴ്‌സ് എന്ന നിർമ്മാണ കമ്പനി ഉടമയാണ് സന്ദീപ് സേനൻ.
ചിത്രയെന്ന അനുഗ്രഹീത ഗായിക ചെയ്ത തെറ്റ് എന്താണെന്നാണ് സൂരജ് കരുതുന്നത് . അവർ ആരാധിക്കുന്ന ദൈവത്തെ പ്രകീർത്തിച്ചതോ ? , രാമനാമം ജപിക്കണം എന്ന് പറഞ്ഞതോ ? അനീതികളെന്ന് എന്ന് കരുതുന്ന വിശ്വാസ പാരമ്പര്യങ്ങൾ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഉണ്ടല്ലോ.സൂരജ് എവിടെയെങ്കിലും അതിനെ കുറിച്ചു മിണ്ടിയതായി കേട്ടിട്ടില്ല . ഈ വിമർശനം നേരെ തിരിച്ചാണെങ്കിൽ എന്തായിരിക്കും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇരവാദം മുഴക്കാൻ പോയിട്ട് സാധകം ചെയാൻ പോലും ആവതില്ലാത്ത അവസ്ഥയിലേക്ക് എത്തിയേനെയെന്ന് സന്ദീപ് സേനൻ ഫേസ്‌ബുക്കിൽ കുറിച്ചു.
സന്ദീപ് സേനന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോകം അംഗീകരിക്കുന്ന ഗായികയെ അവരുടെ വിശ്വാസം തുറന്നു പറഞ്ഞതിൻ്റെ പേരിൽ അധിക്ഷേപിച്ച്, ആ ചെലവിൽ പാർട്ടി പരിപാടി ഉൽഘാടനം ചെയ്യലും , ഗായകരുടെ അസ്സോസിയേഷനിൽ നിന്ന് രാജിവെക്കലും , പിന്നെ സോഷ്യൽ മീഡിയയിൽ ഇരവാദം ഉന്നയിക്കലും .
ചിത്രയെന്ന അനുഗ്രഹീത ഗായിക ചെയ്ത തെറ്റ് എന്താണെന്നാണ് സൂരജ് കരുതുന്നത് . അവർ ആരാധിക്കുന്ന ദൈവത്തെ പ്രകീർത്തിച്ചതോ ? , രാമനാമം ജപിക്കണം എന്ന് പറഞ്ഞതോ ? അനീതികളെന്ന് എന്ന് കരുതുന്ന വിശ്വാസ പാരമ്പര്യങ്ങൾ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഉണ്ടല്ലോ.സൂരജ് എവിടെയെങ്കിലും അതിനെ കുറിച്ചു മിണ്ടിയതായി കേട്ടിട്ടില്ല .നിങ്ങൾക്ക് മൈലേജ് ഉണ്ടാക്കാൻ ചിത്രയാണ് ഉചിതം . ജോലിയിൽ നിന്ന് വിലക്കിയാലും , അവസരങ്ങൾ ഇല്ലാതായാലും എന്നൊക്കെ സൂരജ് സന്തോഷിന് പറയാനെങ്കിലും പറ്റുന്നത് ഈ മതത്തെ വിമർശിച്ചതുകൊണ്ടു മാത്രമാണ് ... കൈ വെട്ട് കേസിലെ പ്രതി കഴിഞ്ഞ ഒരു ദശാബ്ദം സുഖിച്ചു വാണ നാടാണിത് ... ഈ വിമർശനം നേരെ തിരിച്ചാണെങ്കിൽ എന്തായിരിക്കും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇരവാദം മുഴക്കാൻ പോയിട്ട് സാധകം ചെയാൻ പോലും ആവതില്ലാത്ത അവസ്ഥയിലേക്ക് എത്തിയേനെ. ചിത്രയെ വിമർശിച്ച് മൈലേജ് ഉണ്ടാക്കിയ സ്വാർത്ഥമതിയായ ഗായകൻ എന്നാവും നാളെ ചരിത്രം നിങ്ങളെ അടയാള പെടുത്തുക ... ഇരവാദം ഉന്നയിക്കുന്നതിനിടക്ക് വല്ലപ്പോഴും ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നാവും പ്രതിബിംബത്തിന് വേട്ടക്കാരൻ്റെ മുഖച്ഛായയുണ്ടാവും.
ചിത്ര ചേച്ചിക്ക് നിരുപാധികം പിന്തുണ…!!!