e-bus-

തിരുവനന്തപുരം: ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ അത് നഷ്ടമാണെന്ന കണക്ക് നിരത്തി വീണ്ടും വൻതോതിൽ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കുന്നു. 950 ഇ ബസുകൾ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നിരിക്കെ, അതുപോലും നേടിയെടുക്കാൻ ശ്രമിക്കാതെയാണ് ഈ നീക്കം. ഇതിന് മുന്നോടിയായാണ് ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാമെന്ന തരത്തിൽ ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയതെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ ഇ ബസുകൾ സ്വന്തമാക്കുമ്പോൾ ഇവിടെ വിജയമല്ലെന്നാണ് മന്ത്രിയുടെ വാദം.

ഡീസലിനു മാത്രം പ്രതിമാസം 30 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ ചെലവ്. ഒരു ലിറ്റർ ഡീസൽ കൊണ്ട് അഞ്ച് കിലോമീറ്റർ പോലും താണ്ടാനാവില്ല. അപ്പോഴാണ് ഒറ്റചാർജ്ജിൽ 300-350 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് ബസ് ലാഭമല്ലെന്നുള്ള വാദം ഉയർത്തുന്നത്. കേന്ദ്രം നൽകുന്ന ഇ ബസിന്റെ ആകെ വാടകയിൽ (കി.മീറ്ററിന് 54 രൂപ) 22 രൂപ കേന്ദ്രംതന്നെയാണ് നൽകുന്നത്. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനി. ചാർജിംഗ്, നികുതി, ഇൻഷ്വറൻസ് ചെലവുകളും വഹിക്കും.

കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ട ചുമതല കെ.എസ്.ആർ.ടി.സിക്കും. ഈ നേട്ടങ്ങളൊക്കെ അവഗണിച്ചാണ് വീണ്ടും ഡീസൽ ബസുകൾ വാങ്ങാനുള്ള നീക്കം.

സിറ്റി സർക്കുലർ ഇ ബസ് നിരക്ക് കൂട്ടും

 വർദ്ധന ഫെയർ സ്റ്റേജിന് 5 രൂപവീതം

സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇ ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ എവിടേക്കായാലും ഒരു യാത്രയ്ക്ക് പത്തുരൂപയാണ് നിരക്ക്. മിനിമം നിരക്ക് പത്തുരൂപയായി നിലനിറുത്തി ഓരോ ഫെയർസ്റ്റേജിനും അഞ്ചുരൂപാ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇടറോഡുകളിൽ ഓരോ 15 മിനിട്ടിലും സർവീസ് നടത്തുന്ന ഇ ബസുകളുടെ ഈ ഇടവേള 30 മിനിട്ടാക്കാനും ധാരണയായി. 110 ഇ ബസുകളാണ് നിലവിൽ നഗര ഗതാഗതത്തിന് ഉപയോഗിക്കുന്നത്.

പ​ത്തു​രൂ​പ​ ​നി​ശ്ച​യി​ച്ച​ത് ജ​ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ല​:​ ​മ​ന്ത്രി

ക​ഴ​ക്കൂ​ട്ടം​:​ ​സി​റ്റി​ ​സ​ർ​ക്കു​ല​ർ​ ​ഇ​ ​ബ​സു​ക​ളി​ൽ​ ​പ​ത്തു​ ​രൂ​പ​ ​ടി​ക്ക​റ്റ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത് ​ജ​ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ലെ​ന്ന് ​ഗ​താ​ഗ​ത​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​ർ.​ ​ഈ​ ​നി​ര​ക്കി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും. സ​ർ​ക്കാ​രി​ന്റെ​ ​പൈ​സ​ ​പോ​കു​ന്ന​ ​കാ​ര്യം​ ​താ​ൻ​ ​ചെ​യ്യി​ല്ല.​ ​ന​ഷ്ട​ത്തി​ലോ​ടു​ന്ന​ ​ബ​സു​ക​ളും​ ​നി​ല​നി​റു​ത്തി​ല്ല.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പ​ഞ്ചാ​യ​ത്തോ,​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നോ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്നി​ട​ത്ത് ​മാ​ത്രം​ ​സ്റ്റേ​ ​ബ​സ് ​ഏ​ർ​പ്പെ​ടു​ത്തും.​ ​

വേ​ൾ​ഡ് ​മാ​ർ​ക്ക​റ്റി​ന് ​സ​മീ​പം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ട് ​യാ​ർ​ഡി​ൽ​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ ​കാ​ക്കി​ ​യൂ​ണി​ഫോം​ ​വി​ത​ര​ണം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​പു​തി​യ​ ​ഡ​ബി​ൾ​ ​ഡ​ക്ക​ർ​ ​ഇ​ ​ബ​സ് ​മ​ന്ത്രി​ ​ഓ​ടി​ച്ചു.​ ​ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം​ ​ജീ​വ​ന​ക്കാ​രെ​യും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​കൂ​ട്ടി​യാ​യി​രു​ന്നു​ ​യാ​ത്ര.​ ​ടൂ​റി​സം​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സു​മാ​യി​ ​ആ​ലോ​ചി​ച്ച് ​ന​ഗ​ര​ ​കാ​ഴ്ച​ക​ൾ​ ​വീ​ക്ഷി​ക്കു​ന്ന​ ​യാ​ത്ര​യ്ക്കാ​യി​ ​പു​തി​യ​ ​ഡ​ബി​ൾ​ ​ഡ​ക്ക​ർ​ ​ബ​സു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.