ss

ന്യൂട്ടൺ സിനിമ നിർമ്മിച്ച പാരഡൈസിന് പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ നാലു നോമിനേഷനുകൾ. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണ് വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്കാരം നേടിയ ചിത്രമാണ് പാരഡൈസ്’. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം പ്രമുഖ ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാരഡൈസ് പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണ്. ഛായാഗ്രഹണം രാജീവ് രവിയും, ശബ്ദസന്നിവേശം തപസ് നായിക്കും നിർവഹിക്കുന്നു. ന്യൂട്ടൺ സിനിമയും വിതരണപങ്കാളികളായ സെ‌ഞ്ച്വറി ഫിലിംസും ചേർന്നാണ്പാരഡൈസ് , ഫാമിലി എന്നീ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിക്കുന്നത്.’ പി.ആർ.ഒ പി.ശിവപ്രസാദ്