ss

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിൽ ആലിയ ഭട്ട് നായിക.ഇതു രണ്ടാം തവണയാണ് ആലിയ ഭട്ട് രാജമൗലി ചിത്രത്തിന്റെ ഭാഗമാകുന്നത്. രാജ മൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രംആർആ|ർ ആറിലും ആലിയ അഭിനയിച്ചിരുന്നു.അതേസമയം

ചിത്രത്തിന്റെ ഭാഗമായി മഹേഷ് ബാബു ജർമ്മനിയിലേക്ക് പുറപ്പെട്ടു. സിനിമയുടെ വി.എ്. എക്സ് വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തുകയാണ് യാത്രയുടെ ലക്ഷ്യം. മഹേഷ് ബാബു ഒന്നിലധികം ഗെറ്റപ്പുകളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. അഡ്വഞ്ചർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് എസ്.എസ്.എം.ബി 29 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തിയേറ്റർ അനുഭവമാണ് ചിത്രം നൽകുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്. രണ്ടാം ഭാഗത്തിനു സാദ്ധ്യത നിലനിറുത്തി ഓപ്പൺ എൻഡിക് ഉണ്ടാകും. കെ.എൽ. നാരായണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബഡ്‌ജറ്റ് ആയിരം കോടിയാണ്. വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. എം.എം. കീരവാണിയാണ് സംഗീത സംവിധാനം.