
വഞ്ചനക്കേസിൽ നടി അമലപോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിംഗിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമലപോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സിവി കാർത്തികേയന്റെ ഉത്തരവ്. അമല പോളിന്റെ പരാതിയിൽ കഴിഞ്ഞ വർഷം ഭവിന്ദർ സിംഗിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഴുപുരത്തെ മജിസ്ട്രേട്ട് കോടതി ഭവിന്ദറിന് ജാമ്യം അനുവദിച്ചിരുന്നു. ഭവിന്ദർ സിംഗും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി തന്നെ പീഡിപ്പിച്ചുവെന്നുമാണ് അമലയുടെ പരാതി.
താനുമായുള്ള അടുപ്പം മുതലെടുത്താണ് ഭവിന്ദർസിംഗ് വഞ്ചിച്ചതെന്നും പരാതിയിൽ പറയുന്നു. വിഴുപുരം മജിസ്ട്രേട്ട് കോടതി വിധിയെ ചോദ്യം ചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആദ്യ ഭർത്താവ് എ.എൽ. വിജയ്‌യുമായി പിരിഞ്ഞതിനുശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും വേർപിരിയികയായിരുന്നു.
അമല പോൾ കഴിഞ്ഞ നവംബറിൽ സുഹൃത്തും ഗുജറാത്ത് സ്വദേശിയുമായ ജഗദ് ദേശായിയെ വിവാഹം കഴിക്കുകയും ചെയ്തു. അമല ഇപ്പോൾ ഗർഭിണിയാണ്.