palace

ലോകത്തിലെ ഏ​റ്റവും ധനികരായവരുടെ ജീവിതരീതികളും അവരുടെ ആസ്തികളും അറിയാൻ താൽപര്യം കാണിക്കുന്നവരാണ് നമ്മൾ. സോഷ്യൽമീഡിയയിൽ വരുന്ന പലവിവരങ്ങളും രസകരമായാണ് ഒട്ടുമിക്കവരും കാണുന്നത്. ദുബായിലെ ഏറ്റവും വലിയ ധനികകുടുംബത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.യുഎഇ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിൻ സൈയ്ദ് അൽ നഹ്യാന്റെ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളാണ് ചർച്ചയാകുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിനും കുടുംബവും താമസിക്കുന്ന കൊട്ടാരം ലോകത്തെ ഏറ്റവും വിലപ്പിടിപ്പുളള കൊട്ടാരങ്ങളിലൊന്നാണ് എന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 4000 കോടിയുടെ മൂല്യമുളള കൊട്ടാരമാണ് അദ്ദേഹത്തിന്റേത്.

കൊട്ടാരത്തിൽ പ്രസിഡന്റിനെ കൂടാതെ 18 സഹോദരൻമാരും 11 സഹോദരികളും അവരുടെ കുടുംബവും താമസിക്കുന്നു. ആഡംബരമായി പണികഴിപ്പിച്ച കൊട്ടാരത്തിൽ കുടുംബാംഗങ്ങൾക്ക് സഞ്ചരിക്കാനായുളള എട്ട് പ്രൈവ​റ്റ് വിമാനങ്ങളും ഫുട്ബാൾ ക്ലബുകളും ഉണ്ട്.

في كلّ ركنٍ قصة من وحي تاريخ دولة الإمارات العربية المتحدة!
اكتشفوا قصص تراث الأمة الغني والعظيم وخططوا لزيارتكم إلى #قصر_الوطن اليوم. #في_أبوظبي pic.twitter.com/Uv4zQH6bXb

— Qasr Al Watan (@QasrAlWatanTour) November 1, 2022

ലോകത്തിലെ ആകെ എണ്ണ ശേഖരണ ബിസിനസിന്റെ ആറ് ശതമാനം ഭാഗവും ഇവരുടെതാണ്. മാഞ്ചസ്​റ്ററിലുളള ആഡംബര ഫുട്ബോൾ ക്ലബും റോയൽ കുടുംബത്തിന്റെ ഉടമസ്ഥയിലുളളതാണ്. ഷെയ്ഖ് മുഹമ്മദ് ബിനിന്റെ ഇളയസഹോദരനായ ഷെയ്ഖ് ഹമേദ് ബിൻ അൽ നഹ്യാന് 700ഓളം എസ്‌യുവി കാറുകളുടെ വൻശേഖരണവും അഞ്ചോളം ബ്യൂഗാട്ടി വെയ്‌റോണുകൾ, ലംബോർഗിനി തുടങ്ങിയ ആഡംബര കാറുകളുടെ വൻശേഖരണവും സ്വന്തമായുണ്ട്.

യുഎഇയിൽ ഈ കുടുംബത്തിന്റെ ഉടമസ്ഥതയിൽ നിരവധി കൊട്ടാരങ്ങൾ ഉണ്ട്. അവയിൽ ഏ​റ്റവും വലിയ കൊട്ടാരം സ്ഥിതി ചെയ്യുന്നത് 94 ഏക്കറുകളിലായാണ്. യുഎഇ കൂടാതെ പാരീസിലും ലണ്ടനിലും റോയൽ കുടുംബത്തിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നുണ്ട്. 2015ൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ദുബായിലെ രാജകുടുംബം ബ്രിട്ടനിലെ രാജകുടുംബത്തിന്റെ ആസ്തിയുമായി താരതമ്യം ചെയ്യാൻ സാധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.