തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തിനടുത്തുള്ള ഫർണിച്ചർ വർക്ക് ഷോപ്പില വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. രണ്ട് ദിവസങ്ങളായി വൈകുന്നേരങ്ങളിൽ മൂർഖൻ പാമ്പുകൾ ചുറ്റി പിണയുന്നത് കണ്ടു എന്ന് പറഞ്ഞാണ് ഒരാൾ വാവയെ വിളിച്ചത്.

vava-suresh

പാമ്പിനെ കണ്ട സ്ഥലത്ത്‌ നിറയെ കരിങ്കല്ലും, തടിയും കൂട്ടിയിട്ടിരിക്കുന്നു,അത് മാറ്റി പിടികൂടുക എളുപ്പമുള്ള കാര്യമല്ല. വാവ സുരേഷ് തടികൾ മാറ്റിത്തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിൽ, കരിങ്കല്ലുകൾ മാറ്റാൻ രണ്ട് പണിക്കാരെയും കൂട്ടി.

ഒരു കല്ല് മാറ്റിയതും മാളത്തിലിരുന്ന വലിയ മൂർഖൻ പാമ്പിനെ കണ്ടു. അത് ആൺ മൂർഖൻ ആണ്. ആ പാമ്പ് പുറത്തേക്ക് ഇറങ്ങിയതും അടുത്ത പാമ്പിനെ കണ്ടു. അതും വലിയ ആൺ മൂർഖൻ പാമ്പ്. അത് മാളത്തിനകത്തേക്ക് കയറി.

പാമ്പിന് വേണ്ടിയുള്ള തിരച്ചിലിനിടയിൽ മൂന്നാമത്തെ മൂർഖൻ പാമ്പിനെ കണ്ടു. വയറ്റിൽ മുട്ടയുള്ള വലിയ പെൺ മൂർഖൻ. കാണുക സാഹസികതയും, ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളുമായി മൂന്ന് മൂർഖൻ പാമ്പുകളെ ഒന്നിച്ച് പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...